കൊളച്ചേരി മേഖല പി ടി എച്ച് ആസ്ഥാനത്തിന് അഞ്ച് സെൻറ് സ്ഥലം വാഗ്ദാനം ചെയ്ത് പ്രവാസി വ്യവസായി പുളിക്കൽ നൂറുദ്ധീൻ

 


പള്ളിപ്പറമ്പ് : -കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളും സമീപ പ്രദേശങ്ങളും ഉൾകൊള്ളുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖലക്ക് പുതിയ ആസ്ഥാനം നിർമ്മിക്കുന്നതിനായി അഞ്ച് സെൻറ് സ്ഥലം വാഗ്ദാനം ചെയ്ത് ദുബായിലെ വ്യവസായി കോടിപ്പോയിൽ സ്വദേശി പുളിക്കൽ നൂറുദ്ധീൻ. 

കഴിഞ്ഞ ദിവസം നടന്ന കൊളച്ചേരി മേഖല പി ടി എച്ച് മെഡിക്കൽ സെന്റർ & ഫാർമസിയുടെ ഉദ്ഘാടന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയാണ് ഈ കാര്യം സദസ്സിനോട് ഔദ്യോഗികമായി പ്രഖാപിച്ചത്. രണ്ട് വർഷം പൂർത്തിയാവുന്ന കൊളച്ചേരി മേഖല പി.ടി.എച്ച് നിലവിൽ പള്ളിപ്പറമ്പിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

Previous Post Next Post