മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിച്ച കർക്കിടകവായന - പുസ്തക പരിചയത്തിന്റെ ഉദ്ഘാടനം നടന്നു. വനിത വായനമത്സരത്തിലെ 'ഇരിക്കപ്പിണ്ഡം കഥ പറയുന്നു' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
എം.ഷൽന അധ്യക്ഷത വഹിച്ചു. നൃത്തശാലയിലെ പ്രണയം എന്ന പുസ്തകത്തിൻ്റെ അവതരണം കെ.അനിൽ നിർവഹിച്ചു. എം.കെ നിഖില സ്വാഗതവും കെ.നിഷ നന്ദിയും പറഞ്ഞു.