ത്രിവർണ്ണത്തിൽ ഗണിത മാതൃകകൾ നിർമ്മിച്ച് കയരളം എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ


മയ്യിൽ :-  ത്രിവർണ്ണത്തിൽ ഗണിത രൂപങ്ങളുടെ നിർമ്മിതികൾ തീർത്ത് കയരളം എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ടാണ് ദേശീയ പതാകയിലെ നിറങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഗണിതമാതൃകകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ത്രിവർണ്ണത്തിൽ ജോമട്രിക്കൽ പാറ്റേണുകളാണ് ഈ സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയത്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരമാക്കിക്കൊണ്ട് ഗണിതത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വർഷം ഇങ്ങനെ ഒരു പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.  ഈ പ്രവർത്തനം നടത്തിയിരിക്കുന്നത്. ദേശീയ പതാകയുടെ നിറങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നടത്തിയിരിക്കുന്ന ഇത്തരം ഒരു നിർമ്മിതിയിൽ രക്ഷിതാക്കളും കുട്ടികളും വളരെയധികം താല്പര്യത്തോടെയാണ് ഇടപെട്ടിരിക്കുന്നത് എന്ന് പ്രധാന അധ്യാപിക ഇ.കെ രതി പറഞ്ഞു.

Previous Post Next Post