വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ അസാധാരണ മുഴക്കം ; ഭൂചലനമെന്ന് സംശയം


വയനാട് :- വയനാട്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അസാധാരണ മുഴക്കം കേട്ടതായി നാട്ടുകാർ. ഭൂചലനമെന്ന് സംശയം. ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. പിണങ്ങോട്, അമ്പലവയൽ, എടക്കൽ, കുറിച്യർ മല, പടിപ്പറമ്പ്, നെന്മേനി, അമ്പുകുത്തി ഭാഗങ്ങളിലാണ് മുഴക്കം കേട്ടതായി നാട്ടുകാർ പറയുന്നത്.റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സ്ഥലത്ത് പരിശോധന നടക്കുന്നു. 

സ്ഥലത്തുനിന്നും ആളുകളെ മാറ്റാൻ നിർദ്ദേശം നൽകി. പ്രദേശത്തെ സ്‌കൂളിനും അംഗൻവാടിക്കും അവധി നൽകി. ജനലുകൾ ഇളകിയെന്ന് പ്രദേശവാസികൾ പറയുന്നു. ഇടിവെട്ടുന്നതു പോലുള്ള ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ആശങ്കയിലാണ്.

Previous Post Next Post