നാറാത്ത് :- നാറാത്ത് കല്ലൂരിക്കടവിൽനിന്ന് അനധികൃതമായി മണൽ കടത്തിയ മൂന്നുപേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവർ മാണിയൂർ ഇടവച്ചാൽ തച്ചേത്ത് ഹൗസിൽ ടി.നൗഫൽ, കാട്ടാമ്പള്ളി ചെന്നയൻ ഹൗസിൽ സി.നൗഷാദ്, നാറാത്ത് ജമാഅത്ത് പള്ളിക്ക് സമീപം എം കെ ഹൗസിൽ എ.ഹസീബ് എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ പി.സി സഞ്ജയ്കുമാർ അറസ്റ്റു ചെയ്തത്.
രണ്ട് ടിപ്പർ ലോറിയും പിടിച്ചെടുത്തു. സംഘത്തിൽ സീനിയർ സിപിഒ വിനീത്, സിപിഒ വിജിൽമോൻ എന്നിവരുമുണ്ടായിരുന്നു.