ചേലേരി :- ഭാരതീയ ദളിത് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ നൂഞ്ഞേരി കോളനി അംഗൻവാടി പരിസരത്ത് അയ്യങ്കാളിയുടെ 161-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കൾ പുഷ്പ്പാർച്ചന നടത്തി. ദാമോദരൻ കൊയിലേരിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ മധു കക്കാട് ഉദ്ഘാടനം ചെയ്തു. രാജിവൻ എ.പി, Rtd. എക്സൈസ് ഇൻസ്പെക്ടർ മുഖ്യപ്രഭാഷണം നടത്തി.
എം.കെ സുകുമാരൻ, പി.കെ രഘൂത്തമൻ മാസ്റ്റർ, എൻ.വി പ്രേമാനന്ദൻ, ശ്രീധരൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സജിമ , സന്ധ്യ (മഹിള കോൺഗ്രസ്) , മൈനോർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി യഹ്യ മണ്ഡലം ചെയർമാൻ യൂസഫ് , സേവാദൾ മണ്ഡലം ചെയർമാൻ ശംസു കുയാൽ, പ്രദീപൻ കല്ലേൻ , രാജീവൻ പറമ്പൻ, മണ്ഡലം വൈസ്പ്രസിഡണ്ട് കലേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പി.സുനിൽ കുമാർ സ്വാഗതവും രാവേഷ് കൊയിലേരിയൻ (ബൂത്ത് പ്രസിഡണ്ട്) നന്ദിയും പറഞ്ഞു.
ചടങ്ങിൽ മുതിർന്ന നേതാവ് ദാസൻ, മൈനോറിറ്റി മണ്ഡലം ചെയർമാൻ യൂസഫ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് കലേഷ്, ബൂത്ത് പ്രസിഡണ്ട് പ്രഭാകരൻ, മൈനോറിട്ടി മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് ആദരിച്ചു.