തലശ്ശേരി: - മാഹി ബൈപാസിൽ കാർ തലകീഴായി മറി ഞ്ഞു. കാർ ഓടിച്ചിരുന്ന കവി യൂർ സ്വദേശിയായ യുവാവിന് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട്ഇന്ദിരാഗാന്ധി സഹകരണ ആശുപ്രതിയിൽ ചികിത്സ നൽകി.
ഇല്ലത്തുതാഴെ പപ്പൻപീടികഭാഗത്താണ് ബൈപാസിലാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ മുന്നിലുണ്ടായിരുന്ന കാറിലിടിച്ച് നിയന്ത്രണംവിട്ടു മറിയുകയാ യിരുന്നു.
അമിതവേഗത്തിലായിരുന്നു കാറെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട രണ്ടു വാഹനങ്ങളും ന്യൂമാഹി പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് മാറ്റി. അനുവദിച്ചതിലും എത്രയോ മടങ്ങ് വേഗത്തിൽ വാഹനം ഓടിച്ചു പോവുന്നത് ബൈപാസിലെ സ്‌ഥിരം കാഴ്ച്‌ചയാണ്.ബൈപാസിൽ ക്യാമറ സ്‌ഥാപി ക്കണമെന്ന ആവശ്യവും ശക്ത മായിട്ടുണ്ട്.