കാരുണ്യയാത്ര ; പള്ളിപ്പറമ്പിലെ നൗഷാദിന്റെ നാളെത്തെ ഓട്ടോ ടാക്സി സർവീസ് രവീന്ദ്രന്റെ ചികിത്സാ സഹായത്തിന് '


പള്ളിപ്പറമ്പ് :- ആഗസ്ത് 15 വ്യാഴാഴ്ച സ്വാതന്ത്ര്യദിനത്തിൽ പള്ളിപ്പറമ്പിലെ ഓട്ടോ ടാക്‌സി ഡ്രൈവർ നൗഷാദ് തന്റെ ഓട്ടോ ടാക്സി നാളെ സർവീസ് നടത്തുന്നത് കാരുണ്യയാത്രയ്ക്ക്. ഇരു വൃക്കകൾക്കും അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തൻ്റെ സുഹൃത്ത് രവീന്ദ്രനും കുടുംബത്തിനും തന്നാൽ കഴിയുന്ന സഹായം നൽകണമെന്ന് ഉദ്ദേശത്തോടെയാണ് നൗഷാദ് ഈ നന്മയ്ക്ക് നേതൃത്വം നൽകുന്നത്. 

ഈ സാന്ത്വന യാത്രയ്ക്ക് മനുഷ്യ സ്നേഹികളായ ഏവരിൽ നിന്നും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

രവീന്ദ്രൻ ചികിത്സാസഹായ കമ്മിറ്റി 

Google Pay : 7025325211

Previous Post Next Post