കാസർകോട് മുള്ളേരിയയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു

 



കാസർകോട്:- കാസർകോട് മുള്ളേരിയയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ ആണ് മരിച്ചത്. ഇരുമ്പിൻ്റെ കൊടിമരം ചരിഞ്ഞ് കറൻ്റ് കമ്പിയിൽ മുട്ടിയാണ് അപകടമുണ്ടായത്. ദേശീയ  പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിൽ കുരുങ്ങി. കുരുക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്

Previous Post Next Post