കണ്ടക്കൈ :- CPI (M) കണ്ടക്കൈ ലോക്കലിലെ പെരുവങ്ങൂരിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയം വയോജന സംഘത്തിന്റെ നേതൃത്വത്തിൽ സ. എം.വി ഗോപാലൻ സ്മാരക വായനശാലയ്ക്ക് സ്‌ട്രെച്ചറും ബെഞ്ചും സംഭാവന നൽകി. വയോജന സംഘം ഭാരവാഹികളായ എ.നാരായണൻ, കെ.കെ ലളിത, എൽ.എം നാരായണൻ, കെ.കൃഷ്ണകുമാർ എന്നിവരിൽ നിന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത ഏറ്റുവാങ്ങി. വായനശാലാ ഭാരവാഹികൾക്ക് കൈമാറി.
വായനശാലയിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് മെമ്പർ എം.പി സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. LC മെമ്പർ സി.പി മമ്മദ്, സി.കെ ബിജു, എ.നാരായണൻ കെ.ശശിധരൻ, എം.എം ഗിരീശൻ, CDS മെമ്പർ കെ.പി ഉഷ എന്നിവർ സംസാരിച്ചു. കെ.കെ ലളിത സ്വാഗതം പറഞ്ഞു.