തളിപ്പറമ്പ് :- തളിപ്പറമ്പ് നോർത്ത് ഉപജില്ല യതീംഖാന യു.പി സ്കൂളിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചു. ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പി.സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
നോർത്ത് ഉപജില്ല കോർഡിനേറ്റർ നിസാർ മാസ്റ്റർ, പി ടി എ ഭാരവാഹികളായ റിയാസ് കെ.എസ്, റഷീദ് സോന, എൽ.പി ഹെഡ്മാസ്റ്റർ മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു. മദർ പി ടി എ അംഗങ്ങളായ സുഹ്‌റാബി, മുംതാസ് എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഷാനി എ.പി സ്വാഗതവും സ്കൂൾ ജെ ആർ സി കൗൺസിലർ മുഹ്സിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.