കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ പരിസരത്ത് മഴമാപിനി സ്ഥാപിച്ചു


കൊളച്ചേരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ പരിസരത്ത്  മഴമാപിനി സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഓരോ പ്രദേശത്തും പെയ്യുന്ന മഴ എത്രയെന്ന് കണ്ടെത്താൻ ശാസ്ത്രസാഹിത്യ പരിഷത് മഴമാപിനി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് കൊളച്ചേരിയിലും മഴമാപിനി സ്ഥാപിച്ചത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ഘട്ടം 72 പഞ്ചായത്ത് കേന്ദ്രങ്ങളിലും 10 നഗരസഭാ കേന്ദ്രങ്ങളിലും മഴ മാപിനി സ്ഥാപിക്കുന്നത്. ദിവസവും രാവിലെ 8 മണിക്ക് കേന്ദ്രങ്ങളിൽ നിന്ന് മഴയുടെ അളവെടുക്കും. നിശ്ചിത അളവിലും മഴ കൂടിയാൽ ആവശ്യമായ സുരക്ഷ നടപടികൾ പ്രാദേശിക സർക്കാരിന് ചെയ്യാൻ സാധിക്കും. 

ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.പി നാരായണന്റെ അധ്യക്ഷതയിൽ എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മഴമാപിനിയുടെ പ്രവർത്തനത്തെകുറിച്ച് വി.വി ശ്രീനിവാസൻ മാസ്റ്റർ സംസാരിച്ചു. കെ.അനീഷ് , അഭിനവ് മനോഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രേഖ.വി സ്വാഗതവും നീതു.ടി നന്ദിയും പറഞ്ഞു.



Previous Post Next Post