മികച്ച സംരംഭകനുള്ള ഗുരു നിത്യചൈതന്യയതി സംരംഭകശ്രീ പുരസ്കാരം മയ്യിൽ സ്വദേശി ബാബു പണ്ണേരിക്ക്


മയ്യിൽ :- മികച്ച സംരംഭകനുള്ള ഗുരു നിത്യചൈതന്യയതി സംരംഭകശ്രീ പുരസ്കാരം മയ്യിൽ സ്വദേശി ബാബു പണ്ണേരിക്ക്. കണ്ണൂർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, തിരുവനന്തപുരം ഗുരു വീക്ഷണം മാസിക എന്നിവ ചേർന്നാണ് ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംരംഭകശ്രീ പുരസ്‌കാരം ഏർപ്പെടുത്തിയത്. നിർമ്മാണമേഖലയിലെ മികച്ച സംരംഭകത്വത്തിനും കലാ-കായിക, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിനുമാണ് അംഗീകാരം. സെപ്തംബർ അഞ്ചിന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന നിത്യചൈതന്യയതി ജന്മശതാബ്‌ദി ആഘോഷ ചടങ്ങിൽ വെച്ച് അബ്‌ദുസമദ് സമദാനി എം.പി പുരസ്‌കാരം വിതരണം ചെയ്യും.

എയ്‌സ് ബിൽഡേഴ്‌സ് മാനേജിങ് ഡയരക്ട‌റാണ് ബാബു പണ്ണേരി. ഒളിബിക്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ്, പവർ ക്രിക്കറ്റ് ക്ലബ്ബ് ചെയർമാൻ, മയ്യിൽ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, ജില്ലാ ഷട്ടിൽബാഡ്‌മിന്റൺ അസ്സോസിയേഷൻ ട്രഷറർ, യംഗ് സ്പോർട്‌സ് ക്ലബ്ബ് സെക്രട്ടറി, പവർ സ്പോർട്സ് ക്ലബ്ബ് സി.ആർ.സി മയ്യിൽ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.

പരേതനായ കെ.ഗോപാലന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ പി.ഷീജ (കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് യു.പി സ്‌കൂൾ അധ്യാപിക). മകൾ മിലി (ഐ.എം.എൻ.എസ്‌.ജി.എച്ച്‌.എസ്‌.എസ് മയ്യിൽ പ്ലസ്‌ടു വിദ്യാർത്ഥിനി) 


Previous Post Next Post