മയ്യിൽ:-കുണ്ടുംകര ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പുതിരി (54) നിര്യാതനായി. കടലായി ശ്രീകൃഷ്ണ ക്ഷേത്രം കീഴ്ശാന്തിയും മയ്യിൽ ശ്രീഗണേഷ് പൂജ സ്റ്റോർ ഉടമയുമായിരുന്നു.
പരേതനായ കുണ്ടുംകര ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നമ്പുതിരിയുടെയും പരേതയായ സാവിത്രി അന്തർജന (മാക്കന്തേരി ഇല്ലം) ത്തിൻ്റേയും മകനാണ്.
ഭാര്യ : മുല്ലപ്പള്ളി ഇല്ലത്ത് സിന്ധു അന്തർജനം
മകൾ : അശ്വതി.
മരുമകൻ : വാകയാട് ഇല്ലത്ത് യദു കൃഷ്ണൻ (നേഴ്സിംഗ് ഓഫീസർ, ഗവ: ജനറൽ ഹോസ്പിറ്റൽ തലശ്ശേരി)
സഹോദരങ്ങൾ : പരേതനായ നാരായണൻ നമ്പൂതിരി, തങ്കമണി (ആലഞ്ചേരി ഇല്ലം, ഗുരുവായൂർ), മഞ്ജുള (മംഗലപ്പള്ളി ഇല്ലം, ചേമഞ്ചേരി).
നാളെ സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 9 മണിക്ക് മയ്യിലിലുള്ള ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം 12 മണിക്ക് മയ്യിൽ കടൂറിലുള്ള തറവാട് ശ്മശാനത്തിൽ സംസ്കാരം നടക്കും.