മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിന്റെ ഏഴാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും


മയ്യിൽ :- മയ്യിൽ കലാവിദ്യാലയം. ഞങ്ങളുടെ ഏഴാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ലീഡർ അവിനാഷ്.ടി ഉദ്ഘാടനം ചെയ്യും. 'ബാലസൗഹൃദഭവനങ്ങൾ' എന്ന വിഷയത്തിൽ വി. മനോമോഹനൻ മാസ്റ്റർ ക്ലാസ് നയിക്കും. 

വിജ്ഞാന വിനിമയം, അമ്മയറിവ്, സർഗയാനം, വരവേദി, സാംസ്കാരിക സായാഹ്നം, മികവേറ്റം തുടങ്ങി വിവിധ പരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.

 സമാപന പരിപാടി സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വേളം ശ്രീമഹാഗണപതിക്ഷേത്രം മണ്ഡപത്തിൽ നടക്കും. ഡോ:വി ശിവദാസൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


Previous Post Next Post