വയനാടിന് കൈത്താങ്ങാവാൻ എഴുത്തുകാർ ; നാളെ കണ്ണൂരിൽ പുസ്തകമേള സംഘടിപ്പിക്കുന്നു


കണ്ണൂർ :- വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്‌തവുമായി എഴുത്തുകാർ. സ്വന്തം പുസ്‌തകങ്ങൾ നേരിട്ട് കണ്ണൂരിൽ വിൽപന നടത്തുന്നു. സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

മലബാർ റൈറ്റേഴ്‌സ് ഫോറവും സദ്ഭാവന ബുക്‌സും ചേർന്ന് നടത്തുന്ന പുസ്‌തകമേള നാളെ ആഗസ്റ്റ്‌ 27ന് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. എം.സത്യൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അധ്യക്ഷത വഹിക്കും. കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന മേളയ്ക്ക് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എഴുത്തുകാർ നേതൃത്വം നൽകും. 

സമാപന ചടങ്ങ് നോവലിസ്റ്റ് ശേഖർജി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുവാൻ താൽപര്യമുള്ള എഴുത്തുകാർ സുനിൽ മടപ്പള്ളി (കൺവീനർ), ഇ.ആർ ഉണ്ണി (കോ-ഓർഡിനേറ്റർ) ഫോൺ : 9349 102020, 9847774031 നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post