വയനാടിനൊരു കൈത്താങ്ങ് ; മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച സാധനങ്ങൾ കൈമാറി


മയ്യിൽ :- വയനാട് ദുരന്തത്തിൽപെട്ടവർക്കുവേണ്ടി മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച സാധന സാമഗ്രികൾ കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡണ്ടിനെ ഏൽപ്പിച്ചു. 

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഘുനാഥ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ കോർളായി, മണ്ഡലം ജനറൽ സെക്രട്ടറി യു.പി ഫാത്തിമ, കർഷക കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സക്കരിയ ഇരുവാപ്പുഴ നമ്പ്രം, റഫീഖ് മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.





Previous Post Next Post