മുല്ലക്കൊടി എ.യു.പി സ്കൂളിൽ സംസ്കൃത ദിനം ആഘോഷിച്ചു


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ സംസ്കൃത ദിനം ആഘോഷിച്ചു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ബി.ഉണ്ണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.സുധീർ അധ്യക്ഷത വഹിച്ചു. 

സ്റ്റാഫ് സെക്രട്ടറി കെ.പി.അബ്ദുൽ ഷുക്കൂർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.കെ ശ്രീകാന്ത് സ്വാഗതവും കെ.പി അവന്തിക നന്ദിയും പറഞ്ഞു. എം.വി ശ്രീപർണയുടെ പ്രഭാഷണം, ആരാധ്യ മനോജിന്റെ ഗാനാലാപനം എന്നിവയും നടന്നു.








Previous Post Next Post