ഹജ്ജ് അപേക്ഷ ; പരിശോധന ആരംഭിച്ചു , കവർനമ്പർ ഉടൻ നൽകും


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകളിൽ സൂക്ഷ്മപരിശോധന തുടങ്ങി. ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ അസ്സയിൻ, കെ.പി നജീബ്, കെ.മുഹമ്മദ് റാഫി, പി.മുജീബ്റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുക. കവർനമ്പർ മുഖ്യ അപേക്ഷകന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ് ആയി ലഭിക്കും.


Previous Post Next Post