മയ്യിൽ :- മുൻ മയ്യിൽ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി സുമേഷിന് ഈ വർഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. നിലവിൽ വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയി സേവനമനുഷ്ഠിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്താണ് ഇദ്ദേഹം മയ്യിലിൽ നിന്നും സ്ഥലം മാറി പോയത്.
ടി.പി സുമേഷ് ഉൾപ്പടെ 21 പേരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായിരിക്കുന്നത്.
എം.അജയൻ (സബ് ഇൻസ്പെക്ടർ, ടൗൺ സ്‌റ്റേഷൻ), സി.പി നാസർ (സിവിൽ പോലീസ് ഓഫീസർ, കണ്ണൂർ ടൗൺ സ്റ്റേഷൻ), എം.സി ജിയാസ് (സബ് ഇൻസ്പെക്ടർ, ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂർ) എം.സി ഹരീഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂർ), കെ.വിനീത (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ചക്കരക്കൽ), കെ.വി ശിവദാസൻ (അസി.സബ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച്, കണ്ണൂർ), കെ.സുജിത്ത്കുമാർ (സബ് ഇൻസ്പെക്ടർ, എടക്കാട്), അനിൽ ആന്റണി (സീനിയർ സിവിൽ പൊലീസ് ഓഫിസർ, തലശ്ശേരി), സി.പി സുനിൽകുമാർ (അസി.സബ് ഇൻസ്പെക്ടർ, ഹെഡ് ക്വാർട്ടേഴ്സ്, കണ്ണൂർ), കെ.ജിജേഷ് (സിവിൽ പൊലീസ് ഓഫിസർ, തലശ്ശേരി), വി.രമേശൻ (ഡി വൈഎസ്‌പി, നർകോട്ടിക്, റൂറൽ), എം.വി വിനോദ് കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഡിസിആർബി, കണ്ണൂർ), എ.ജി അബ്ദുൽ റൗഫ് (സബ് ഇൻസ്പെക്ടർ, കരിക്കോട്ടക്കരി), എ.വി രമേശൻ (ഗ്രേഡ് എഎസ്ഐ, ഡിവൈഎസ്പി ഓഫിസ് തളിപ്പറമ്പ്), ഷറഫുദ്ദീൻ (എഎസ്ഐ, പെരിങ്ങോം), എ.സുഭാഷ് (സിവിൽ പൊലീസ് ഓഫിസർ, ക്രൈംബ്രാഞ്ച് കണ്ണൂർ), ജയരാജൻ അത്തിലത്ത് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഇരിക്കൂർ), കെ.വി പ്രസാദ് (എസ്ഐ ഗ്രേഡ് ഡ്രൈവർ, എംടിഒ, റുറൽ), പി.പി പ്രമോദ് (സീനിയർ പൊലീസ് ഓഫിസർ, ക്രൈം ബ്രാഞ്ച് കണ്ണൂർ), എ.ആർ ഷാജഹാൻ (സബ് ഇൻസ്പെക്ടർ, കെഎപി നാലാം ബറ്റാലിയൻ), ടി.വി ബാലകൃഷ്ണൻ (എഎസ്ഐ, കെഎപി നാലാം ബറ്റാലിയൻ) എന്നിവർക്കാണ് ജില്ലയിൽ നിന്നും മെഡൽ നേട്ടം.
ടി പി സുമേഷ് ഹോസ്‌ദുർഗ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറായും വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലും മയ്യിലിനു പുറമെ ചോമ്പാല, ധർമ്മടം, വടകര, എന്നിവിടങ്ങളിൽ എസ് എച്ച് ഒ ആയും ചുമതല വഹിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരിക്കെ 2004ൽ ആണ് സബ് ഇൻസ്പെക്ടറായി ഇദ്ദേഹം കേരള പോലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്.
കാസർക്കോട്, കോഴിക്കോട് ജില്ലകളിൽ ബേഡകം, ബേക്കൽ, രാജപുരം, ബേപ്പൂർ,സിറ്റി ട്രാഫിക്, ചന്തേര, ചീമേനി എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടറായും പിന്നിട് 2014 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷനായി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ് ടി.പി സുമേഷ്. ഷിജിന പി.പിയാണ് ഭാര്യ. യദുകൃഷ്‌ണ, മൃദുൽ കൃഷ്ണ എന്നിവർ മക്കളാണ്.