IMNSGHSS മയ്യിൽ 1995 SSLC ബാച്ച് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
മയ്യിൽ :- IMNSGHSS മയ്യിൽ 1995 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "തിരികെ 95" വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്ത തുക 50,000 രൂപയുടെ ചെക്ക് കണ്ണൂർ ഡപ്യൂട്ടി കളക്ടർ കെ.നവീൻ ബാബുവിന് ചെയർമാൻ കെ.വി സന്തോഷ്, കൺവീനർ രസിത.എ , ട്രഷറർ സുനിഷ.കെ, അസി. ട്രഷറർ പ്രസീത രാജീവൻ എന്നിവർ ചേർന്ന് കൈമാറി.