നാലാംപീടിക ജെ.പി സ്‌മാരക കലാ സാംസ്‌കാരികവേദി വായനശാല & ഗ്രന്ഥാലയത്തിന്റെയും കമ്പിൽ NUMED ഹെൽത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്‌ത്‌ 11 ന്


കൊളച്ചേരി :- നാലാംപീടിക ജെ.പി സ്‌മാരക കലാ സാംസ്‌കാരികവേദി വായനശാല & ഗ്രന്ഥാലയത്തിന്റെയും കമ്പിൽ NUMED ഹെൽത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും ഷുഗർ, ബി പി ടെസ്റ്റും ആഗസ്‌ത്‌ 11 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ നാലാംപീടിക വനിതാ ബേങ്കിന് സമീപം നടക്കും. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും. ഡോ: സായൂജ് മനോഹരൻ (MBBS) ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ആവശ്യമായ ലാബ് ടെസ്‌റ്റ് NUMED ഹെൽത്ത് കെയറിൽ നിന്നും 20% ഡിസ്‌കൗണ്ടോടുകൂടി ചെയ്‌തു കൊടുക്കുന്നതാണ്.

Previous Post Next Post