SSLC പരീക്ഷാ ഫലം വന്ന് 3 മാസത്തിനു ശേഷം ഇനി മാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
തിരുവനന്തപുരം :- എസ്എസ്‌എൽസി പരീക്ഷയുടെ ഫലം വന്ന് 3 മാസത്തിനു ശേഷം ഇനി മാർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. നിലവിൽ ഫലപ്രഖ്യാപനത്തിനൊപ്പം ഗ്രേഡ് മാത്രം വ്യക്തമാക്കുന്ന പരീക്ഷാ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. 2 വർഷത്തിനു ശേഷമേ അപേക്ഷിക്കുന്നവർക്കു മാർക്ക് ലിസ്റ്റ് ലഭിച്ചിരുന്നുള്ളൂ. അതിനുള്ളിൽ കേരളത്തിനു പുറത്തുള്ള സ്‌ഥാപനങ്ങളിൽ പഠനത്തിനോ ജോലിക്കോ മാർക്ക് ലിസ്റ്റ‌് ആവശ്യമായി വന്നാൽ ആ സ്ഥാപനത്തിനു നേരിട്ട് അയച്ചു കൊടുക്കാനും സംവിധാനമുണ്ട്. 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റുമായി പരീക്ഷാഭവനിൽ നേരിട്ടാണ് മാർക്ക് ലിസ്റ്റിനായി അപേക്ഷിക്കേണ്ടത്. 2 വർഷത്തിനു ശേഷമാണെങ്കിൽ അപേക്ഷ ഫീസ് 200 ആകും. ഇതു സംബന്ധിച്ച് പരീക്ഷാ കമ്മിഷണറുടെ സർക്കുലർ ഉടൻ പുറത്തിറങ്ങും.