കണ്ണൂർ :- എക്സൈസ് വകുപ്പ് ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 മുതൽ തുടങ്ങിയ ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവ് തുടരുന്നു. ജില്ലയിൽ പല വകുപ്പുകളുമായി ചേർന്നും അല്ലാതെയും പരിശോധനകളും വാഹനപരിശോധനകളും നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
ഇതുവരെയുള്ള പരിശോധനയിൽ 129 അബ്കാരി കേസുകളിൽ നിന്നായി 100 പേരെ അറസ്റ്റ് ചെയ്തു. ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു. 359.150 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 16.500 ലിറ്റർ ചാരായവും പിടിച്ചെടുത്തു. 1770 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. 54.060 ലിറ്റർ അന്യസംസ്ഥാന മദ്യവും പിടിച്ചെടുത്ത് കേസെടുത്തിട്ടുണ്ട്.
കൂടാതെ 39 മയക്കുമരുന്ന് (എൻ.ഡി.പി.എസ്) കേസുകളിൽ നിന്നായി 42 പേരെ അറസ്റ്റ്‌ചെയ്തു. നാല് വാഹനങ്ങൾ പിടിച്ചെടുക്കുകയും 2.701 കിലോഗ്രാം കഞ്ചാവ്, 0.346 ഗ്രാം ബ്രൗൺഷുഗർ, 0.250 ഗ്രാം എം.ഡി.എം.എ, 151.889 ഗ്രാം മെത്താംഫിറ്റമിൻ, 0.333 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയും പിടികൂടി. 459 കേസുകളിൽ നിന്നായി 5.740 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയും 91601 രൂപ പിഴയീടാക്കുകയും ചെയ്തു.