തിരുവനന്തപുരം :- റെയിൽവേ സ്റ്റേഷൻ ക്ലാസിഫിക്കേഷനിൽ കേരളത്തിൽ നിന്ന് 4 സ്റ്റേഷനുകൾ കൂടി 100 കോടി ക്ലബ്ബിലേക്ക് (എൻഎസ്ജി 2). തിരുവനന്തപുരം, എറണാകുളം ജംക്ഷൻ, കോഴിക്കോട്, തൃശൂർ എന്നീ സ്റ്റേഷനുകൾക്കൊപ്പം എൻഎസ്ജി 2ലേക്ക് (100-500 കോടി) എറണാകുളം ടൗൺ, കണ്ണൂർ, പാലക്കാട്, കൊല്ലം എന്നിവയാണ് ഉയർന്നത്.
ഇതോടെ എൻഎസ്ജി 2ൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് 8 ആയി. 2 പുതിയ വന്ദേഭാരത് സർവീസുകളും കൂടുതൽ സ്പെഷൽ ട്രെയിനുകളും ഓടിച്ചതാണു വരുമാനം കൂട്ടിയത്.