70 വയസ്സ് കഴിഞ്ഞവർക്ക് ഇനി സൗജന്യ ചികിത്സ ; ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷയിൽ 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം


ന്യൂഡൽഹി :- എഴുപതുവയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരുടെയും കുടുംബവരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരരെ അഞ്ചുലക്ഷം രൂപ പരിരക്ഷയുള്ള പദ്ധതിൽ ഉൾപ്പെടുത്തും. നിലവിൽ ഏതെങ്കിലും കേന്ദ്ര -സംസ്ഥാന ആരോഗ്യപദ്ധതിക്ക് കീഴിലുള്ളവർക്ക് അത് തുടരുകയോ പുതിയത് തിരഞ്ഞെടുക്കുകയോ ചെയ്യാം. അർഹരായവർക്ക് ഉടൻ വ്യക്തിഗത കാർഡ് വിതരണം ചെയ്യുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്ക് 3437 കോടിയുടെ അധികച്ചെലവാണ് നിശ്ചയിച്ചിരിക്കുന്നത്.

Previous Post Next Post