ചക്കരക്കൽ :- ക്രെഡിറ്റ് കാർഡ് എക്സിക്യുട്ടീവാണെന്ന് ഫോൺ വിളിച്ച് പരിചയപ്പെടുത്തിയയാൾ ചക്കരക്കൽ സ്വദേശിയുടെ 75,000 രൂപ തട്ടിയെടുത്തതായി പരാതി.
ക്രെഡിറ്റ് കാർഡിൻ്റെ ക്രെഡിറ്റ് പരിധി ഉയർത്താനാണെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. തുടർന്ന് കാർഡ് വിവരങ്ങളും ഒ.ടി.പിനമ്പറും കൈക്കലാക്കിയ തട്ടിപ്പ് സംഘം പണം തട്ടിയെടുക്കുകയായിരുന്നു.