മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിർവ്വാഹക സമിതി യോഗം ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി. അധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ സത്യഭാമ. പി. ബ്ലോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറി എ.കെ ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കോർളായി, തളിപ്പറമ്പ് നിയോജകമണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ട് സക്കരിയ ഇരുവാപുഴ നമ്പ്രം, ദമാം ഒ ഐസിസി നേതാവ് മൊയ്തു കൊറളായി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി സ്വാഗതവും വൈസ് പ്രസിഡന്റ് മജീദ് കരക്കണ്ടം നന്ദിയും പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, KSSPA മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശിവരാമൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിഅനസ് നമ്പ്രം, മമ്മു കോറളായി, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ വാർഡ് കമ്മിറ്റികൾ രൂപീകരിക്കുവാൻ കോഡിനേറ്റർമാരെ നിയമിക്കുകയും ഡിസിസി ഏൽപ്പിച്ച മിനുട്സ് ബുക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റും ഏൽപ്പിച്ചു.