മയ്യിൽ:-പവർ ലിഫ്റ്റിങിൽ മികച്ച നേട്ടം കൊയ്ത്‌ത് അച്ഛനും മകളും. സംസ്ഥാന പവർ ലിഫ്റ്റിങ് അസോസിയേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ക്ലാസിക് ബെഞ്ച് പ്രസിലാണ് കയരളത്തെ എ കെ രതീഷ് സ്വർണ മെഡൽ നേടിയത്.
ഇതേവേദിയിൽ നടന്ന ക്ലാസിക് ബെഞ്ച് പ്രസിലാണ് രതീഷിൻ്റെ മകൾ ജാനശ്രീ വെങ്കലം നേടിയത്. കയരളം മേച്ചേരി സ്വദേശിയായ രതീഷ് മേച്ചേരിയിലെ എവർഷൈൻ ക്ലബ് ഭാരവാഹിയാണ്