സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അച്ചടി സ്വകാര്യപ്രസുകളിൽ നൽകുന്നതിനെതിരേ മുന്നറിയിപ്പുമായി സർക്കാർ


തിരുവനന്തപുരം :- സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അച്ചടിജോലി സ്വകാര്യപ്രസുകളിൽ നൽകുന്നതിനെതിരേ മുന്നറിയിപ്പുമായി സർക്കാർ. ഇതുതുടർന്നാൽ സ്ഥാപന മേധാവികൾക്കെതിരേ നടപടിയെടുക്കും. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സർവകലാശാലകൾ, ബോർഡുകൾ തുടങ്ങിയവയുടെ അച്ചടിജോലി സർക്കാർ പ്രസുകളിലേ നടത്താവൂ എന്ന് നേരത്തേ തന്നെ നിർദേശമുണ്ട്. സർക്കാർ പ്രസുകളിൽ കഴിയാതെവന്നാൽ സൂപ്രണ്ടിൻ്റെ അനുമതിയോടെ മാത്രമേ സ്വകാര്യപ്രസുകളെ സമീപിക്കാവൂ. ഇതെല്ലാം ലംഘിച്ചാണ് സർക്കാർ പ്രസുകളെ ഒഴിവാക്കുന്നതും സ്വകാര്യപ്രസുകളിൽഅച്ചടിക്കുന്നതും.

Previous Post Next Post