റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയതായി പരാതി ; കണ്ണൂരിലെ സ്ഥാപന ഉടമയ്ക്കെതിരെ കേസ്


കണ്ണൂർ :- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്തതായി പരാതി.  കൊല്ലം സ്വദേശി സതീശന്റെ പരാതിയിലാണ് കണ്ണൂർ നഗരത്തിലെ ഒണ്ടേൻ റോഡിൽ സ്‌ഥാപനം നടത്തുന്നയാൾക്കെതിരെ പോലീസ് കേസെടുത്തത്. 

2019 ൽ 3 ലക്ഷം രൂപയും 2020 ൽ വീണ്ടും 3 ലക്ഷം രൂപയും പിന്നീട് 55,000 രൂപയും കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. ഇതുവരെ ജോലിയോ, തിരിച്ച് തുകയോ നൽകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.

Previous Post Next Post