കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന പുതിയ കോച്ചുകൾ


കണ്ണൂർ :- കണ്ണൂർ ജനശതാബ്ദിക്ക് പുതിയ കോച്ചുകൾ വരുന്നു. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവായി. തിരുവനന്തപുരത്തു നിന്നുള്ള  സർവീസിൽ സെപ്റ്റംബർ 29 മുതലും കണ്ണൂരിൽ നിന്നുള്ള സർവീസിൽ 30 മുതലും പുതിയ കോച്ചുകളുണ്ടാകും.

ജനശതാബ്ദ്‌ദിയിലെ പഴയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. അതേസമയം കണ്ണൂർ ജനശതാബ്‌ദി പ്രതിദിന സർവീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. മലബാർ, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകൾക്കും പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

Previous Post Next Post