ഓണത്തിന് മുണ്ടില്ലാതെ എന്താഘോഷം. ഓണം അടുത്തതോടെ മുണ്ട് വില്പന തകൃതിയായി നടക്കുകയാണ്. ചെറിയ കുട്ടികളുടെ മുണ്ടു കൾക്കടക്കം ഡിമാൻഡ് കൂടിയിട്ടുണ്ട്. കൈത്തറി മുണ്ടുകളും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തവണ വില്പനയിൽ 30-40 ശതമാനം വർധന യാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കസവുമു ണ്ടുകൾക്കു പുറമെ, ഡിസൈനർ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെ. ഷർട്ടുകളുടെയും കുർത്തക ളുടെയും അതേ കളറുള്ള കര മുണ്ടുകളാണ് കൂ ടുതൽ പേരും വാങ്ങുന്നത്. ശരാശരി 500 രൂപ മുതൽ 1,000 രൂപ വരെയുള്ള മുണ്ടുകളാണ് കൂടു തലായി വിറ്റഴിയുന്നത്.
മലയാളികളെ മുണ്ടുടുപ്പിക്കുന്നതിൽ തമിഴ്‌നാടിന്റെ പങ്ക് വലുതാണ്. ഇത്തവണ വ്യത്യസ്ത ഡിസൈനുകളാണ് ഉദയം പ്രീമിയം കോട്ടൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ ജാക്കാർഡ് ഡിസൈൻ ബോർഡർ മുണ്ടുകളാണ് ഇത്തവണത്തെ പ്രധാനികൾ. കൂടാതെ, കുർത്തകൾ,ലിനൻ, കോട്ടൺ ഷർട്ടുകൾ എന്നിവയും വില്പനയ്ക്കായി എത്തിയിട്ടുണ്ട്. പോക്കറ്റുള്ള മുണ്ടുകളും ഇത്തവണത്തെ പ്രധാനികളാണ്.ചില്ലറ വ്യാപാരികളിൽനിന്നും മൊത്തക്കച്ചവ ടക്കാരിൽ നിന്നുമുള്ള ബുക്കിങ്ങിൽ ഗണ്യമായ വർധന ലഭിച്ചിട്ടുണ്ട്. ഇത്തവണ വില്പന ഉയരുമെ ന്ന് ഉദയം പ്രീമിയം കോട്ടൺ മാനേജിങ് ഡയറക്ടർ ബി.ആർ. അരുൺ ഈശ്വർ പറഞ്ഞു.
കുട്ടികൾക്കായി കൂടുതലായി പോകുന്നത് വെൽ ക്രോ മുണ്ടുകളാണ്. ഒട്ടിച്ചുവയ്ക്കാവുന്ന ഇത്തരം മു ണ്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 300-350 രൂപ മുതൽ വെൽ ക്രോ മുണ്ടുകൾ ലഭ്യ മാണ്. ബ്രാൻഡ് അനുസരിച്ച് വില ഉയരും. ഒരു വയസ്സ് മുതലുള്ള വെൽക്രോ മുണ്ടുകൾ ലഭ്യമാണ്. അതേസമയം, മുതിർന്നവർക്കായുള്ള വെൽ ക്രോ മുണ്ടുകളും വിപണിയിലുണ്ട്. 6501,000 രൂപ വരെയുള്ളവയ്ക്കാണ് ഡിമാൻഡ്. എന്നാൽ, ഇത്തരം മുണ്ടുകൾ വിദേശികളും കേരളത്തിന് പുറത്തുള്ളവരുമാണ് 3 കൂടുതലായി വാങ്ങുന്നത്.
ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടാൻ മുണ്ടുകളിലും ഷർട്ടുകളിലും വൈവിധ്യം കഥകളി, മഹാബലി, മയിൽപ്പീലി, ആന പ്രിന്റുകളിൽ അതിമനോഹരമായി രൂപകല്പന ചെയ്ത മുണ്ടുകളും വില്പനയ്ക്കുണ്ട്.