സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിൽ


തിരുവനന്തപുരം :- സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 56,800 രൂപയായി.

ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.  

Previous Post Next Post