വാഹനാപകടത്തിൽ മരണപ്പെട്ട പി യൂസഫ് സാഹിബിൻ്റെ വിയോഗം;പള്ളിപ്പറമ്പിൽ അനുശോചന യോഗം സംഘടിപ്പിച്ചു

 


പള്ളിപ്പറമ്പ് :-വാഹനാപകടത്തിൽ മരണപ്പെട്ട മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി യൂസഫ് സാഹിബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു . പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടത്തിയ യോഗത്തിൽ  മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു . മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ പി താഹിർ , ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ , ഡി സി സി സെക്രട്ടറി കെ.സി  ഗണേഷൻ , ഡി.സി.സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ ,സി. പി. എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ എൽ നിസാർ , കെ ബാലസുബ്രഹ്മണ്യൻ , കെ മുഹമ്മദ് അശ്രഫ് , കെ.പി അബ്ദുൽ സലാം , കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് , പള്ളിപ്പറമ്പ് മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി , ഹംസ മൗലവി പള്ളിപ്പറമ്പ് , മൂസ കേളോത്ത് , സി.വി യഹ്‌യ തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post