കാട്ടുപന്നികളെ വെടിവെക്കാനായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ഷൂട്ടർമാർ കൊളച്ചേരിയിലെത്തി ; തോക്കിൻ കുഴലിനിരയായത് വിവിധയിടങ്ങളിൽ നിന്നായി അഞ്ചോളം പന്നികൾ


കൊളച്ചേരി :- കൊളച്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം കാരണം കൃഷി നശിപ്പിക്കുന്നത് വ്യാപകമായതിനെ തുടർന്ന് പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം കാട്ടുപന്നികളെ പിടികൂടാൻ തളിപ്പറമ്പ് റെയിഞ്ചിലെ ഫോറസ്‌റ്റ്‌ എം പാനൽ ഷൂട്ടർ & റസ്ക്യൂ ടീം കൊളച്ചേരിയിൽ എത്തി.രാവിലെ മുതൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘമായി തെരച്ചിൽ നടത്തിയ ടീമിന് അഞ്ചോളം പന്നികളെ പിടികൂടാൻ സാധിച്ചു.

 പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ കൂട്ടമായി കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമായിരുന്നു പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നത്.ഇതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി. 
പിടികൂടിയ കാട്ടുപന്നികളെ ഡീസലും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിലാക്കി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കുഴിച്ചുമൂടുകയാണ് ചെയ്തത്. എം പാനൽ ഷൂട്ടർ കോർഡിനേറ്റർ ശ്രീകുമാരുടെ നേതൃത്വത്തിൽ ഷൂട്ടേർസ് & റെസ്‌ക്യൂസ് ആയ നാപ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 






Previous Post Next Post