നാറാത്ത് :- കെ.പി കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമവാർഷികം അനുസ്‌മരണം ഇന്ന് സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് കൃഷിഭവൻ ഹാളിൽ നടക്കും.
സ്മാരക സമിതി ചെയർമാൻ പി.പി സോമൻ്റെ അധ്യക്ഷതയിൽ പുരാവസ്തു, പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി ജന.സെക്രട്ടറി ഇ.പി.ആർ വേശാല അനുസരണ പ്രഭാഷണം നടത്തും.