ശ്രീകണ്ഠപുരം :- മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മലപ്പട്ടം ടൗൺ സൗന്ദര്യവത്കരിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും വ്യാപാരികളുടെയും യോഗം ചേർന്നു. മലപ്പട്ടം സെന്ററിലുള്ള വ്യാപാരികൾ ചെടികൾ വെച്ച് പരിപാലിക്കാനും ചെടികൾ സ്ഥാപിക്കാൻ ആവശ്യമായ സ്റ്റാൻഡുകൾ സ്പോൺസറിങ്ങിൽ കൂടി കണ്ടെത്താനും യോഗം തീരുമാനിച്ചു. സംഘാടകസമിതി രൂപവത്കരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും.
പഞ്ചായത്ത് പ്രസിഡൻഡന്റ് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ആർ.പി.പി സുകുമാരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശംസുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സജിത തുടങ്ങിയവർ സംസാരിച്ചു.