ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഓണോത്സവം-2024, നോടനുബന്ധിച്ച് തവളപ്പാറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നാഷനൽ റഫറിയും റിട്ടയേർഡ് എ.ഇ.ഒ യുമായ കൊളച്ചേരിപ്പറമ്പിലെ സുരേന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നിരവധി കായിക താരങ്ങൾ ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു. ചേലേരിയിലെ സംഗീത് ഒന്നാം സ്ഥാനവും, അരുൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കോച്ചിങ് സെന്റർ കൊളച്ചേരിയുടെ ട്രെയിനർ രാജീവൻ സി.പി, എം.അനന്തൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ കെ.കലേഷ്, സുജിൻലാൽ, വേണുഗോപാൽ, ബേബി പ്രകാശൻ, ബേബി രഞ്ജിത്ത് , ജിഷ്ണു പ്രകാശ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സെക്രട്ടറി കെ.എം രാജശേഖരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വിനോദ്കുമാർ നന്ദിയും പറഞ്ഞു.