ന്യൂഡൽഹി:- കേന്ദ്രഭരണ പ്രദേ ശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാന മായ പോർട്ട് ബ്ലെയറിനെ ശ്രീ വി ജയപുരം എന്ന് കേന്ദ്രസർക്കാർ പുനർനാമകരണം ചെയ്തു. ബ്രിട്ടിഷ് കോളനി ഭരണകാലത്തെ മു ദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യ ക്തമാക്കി. രാജ്യത്തിന്റെ സ്വാത ന്ത്ര്യസമര പോരാട്ട ചരിത്രത്തിൽ പകരംവയ്ക്കാൻ കഴിയാത്ത പ്രദേശമാണ് ആൻഡമാൻ നി ക്കോബാർ ദ്വീപസമൂഹമെന്നും ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഇവിടം നാവിക താവളം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണപതാക ആദ്യമായി ഉയർത്തിയതും സ്വാതന്ത്ര്യസമര ത്തിന്റെ ഭാഗമായി സവർക്കർ ജയിൽവാസമനുഷ്ഠിച്ചതും ഇവിടെയാണെന്ന് മന്ത്രി പറഞ്ഞു. ആകെ 836 ദ്വീപുകളാണ് ആൻഡ മാനിലുള്ളത്. ഇതിൽ 28 എണ്ണ ത്തിലാണ് ജനവാസമുള്ളത്.