കൊളച്ചേരി :- കൊളച്ചേരി കൃഷിഭവൻ കർഷകദിനത്തിൽ മികച്ച കേര കർഷകനായി തിരഞ്ഞെടുത്ത സ. കെ.വി ദിവാകരന് നണിയൂർ സെൻ്റർ ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് ആദരവ് നൽകി.
CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ.വി പവിത്രൻ , ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് പൊന്നാടയണിച്ച് ഉപഹാരം നൽകി.LC അംഗങ്ങളായ എ.പി സുരേഷ് , സി. പത്മനാഭൻ , സി. രജുകുമാർ , ബ്രാഞ്ച് സെക്രട്ടറി പി.പി അഖിലേഷ് പങ്കെടുത്തു.എ.ഷാജി അധ്യക്ഷത വഹിച്ചു.