കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു. സെപ്റ്റംബർ 14 വരെ പഞ്ചായത്ത് പരിസരത്ത് വെച്ചു നടക്കുന്ന ഓണം മേളയിൽ പച്ചക്കറികൾ, ഓണ പൂക്കൾ, ബാഗുകൾ, തുണിത്തരങ്ങൾ, വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നും കൊണ്ടു വരുന്ന തദ്ദേശീയ ഉല്പന്നങ്ങൾ എന്നിവയും ലഭ്യമാണ്. ഓണചന്ത ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.