ഗുരുവായൂരിൽ നാളെ കാഴ്‌ചക്കുല സമർപ്പണം


തൃശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ. രാവിലെ ശീവേലി കഴിഞ്ഞാൽ ചടങ്ങ് ആരംഭിക്കും. കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗ വാനു സമർപ്പിക്കും. തുടർന്ന് ശാന്തിയേറ്റ 2 കീഴ്‌ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തും.

Previous Post Next Post