കണ്ണാടിപ്പറമ്പ്:-ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് റബീഅ് ആര്‍ട്ട്‌സ് ഫെസ്റ്റ് ഡറോമത്' 24ന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം കോളേജ് പ്രിന്‍സിപ്പള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ നിര്‍വ്വഹിച്ചു. കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സാഹിബ് അധ്യക്ഷ പദവി അലങ്കരിച്ചു. പ്രശസ്ത സാഹിത്യകാരന്‍ റിഹാന്‍ റാഷിദ് മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന് ഫെസ്റ്റിന്റെ പതാക കൈമാറ്റം സയ്യിദ് അലി ബാഅലവി തങ്ങള്‍ ഫെസ്റ്റ് കണ്‍ട്രോളര്‍ സിനാന്‍ അഞ്ചരക്കണ്ടിക്ക് നല്‍കി നിര്‍വ്വഹിച്ചു. കെ. പി അബൂബക്കര്‍ ഹാജി, എ. ടി മുസ്തഫ ഹാജി, ആലി ഹാജി, അനസ് ഹുദവി, വി. എ മുഹമ്മദ് കുഞ്ഞി, ഉനൈസ് ഹുദവി, ഫാറൂഖ് ഹുദവി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അബ്ദുല്‍ മജീദ് ഹുദവി സ്വാഗതവും കുഞ്ഞഹമ്മദ് ഹുദവി നന്ദി അര്‍പ്പിച്ചും സംസാരിച്ചു.