കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്റെ നേതൃത്വത്തിൽസമുദ്രതീര ശുചീകരണം നടത്തി

 


കണ്ണൂർ:-സ്വച്ഛതീരം സുരക്ഷിത സമുദ്രം എന്ന സന്ദേശമുയർത്തി നടക്കുന്ന അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ശുചീകരണ പ്രവർത്തനം നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ വി കെ ഷൈജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എസ് സജീവ് കുമാർ, വൈസ് പ്രിൻസിപ്പാൾ സ്നേഹജ ടീച്ചർ, വിദ്യാലയ സമിതി സിക്രട്ടറി കെ കെ നാരായണൻ, കെ.ശ്രീജിത്ത്‌, സായുജ്, സി.കെ.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post