ഞായറാഴ്‌ച ഓടാത്ത ബസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

 


കമ്പിൽ :- ഞായറാഴ്ചകളിൽ സർവീസ് നടത്താത്ത ബസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളാണ് ഞായറാഴ്ചകളിൽ ഓട്ടം നിർത്തിവയ്ക്കുന്നത്. ഇതുമൂലം യാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

20ൽ ഏറെ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് ബസ് കയറാൻ സാധിക്കുന്നത് നാട്ടുകാർ പറയുന്നു.

ബസുകളിൽ യാത്രക്കാർ ഞായറാഴ്ചകളിൽ കുറവാണെന്നും, കൂടാതെ മതിയായ തൊഴിലാളി കൾ ഇല്ലാത്തതുമാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമായി ഉടമകൾ പറയുന്നത്. ഞായറാഴ്ചകളിൽ സർവീസ് നടത്താത്ത ബസുകൾക്കെ തിരെ നിയമനടപടികൾ നിയമ നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആർടിഒയ്ക്കു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.


Previous Post Next Post