ഓണത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്നും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി


കണ്ണൂർ :- ഓണത്തിരക്ക് കുറക്കാൻ സ്പെഷ്യൽ ട്രെയിനുകളും  അധിക കോച്ചുകളുമായി റെയിൽവേ. ഇന്ന് ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും നാളെ ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ  ഓടിക്കും. ഇന്നു വൈകിട്ട് 3.10ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 8.30ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും നാളെ രാത്രി 11.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ. തിരികെ 15ന് വൈകിട്ട് മംഗളുരുവിൽനിന്നു പുറപ്പെട്ട് 16ന് പകൽ 11.40നും കണ്ണൂരിൽനിന്നുള്ള ട്രെയിൻ 16ന് വൈകിട്ട് 3.45 ന് പുറപ്പെട്ട് 17ന് രാവിലെ 7.55ന് ചെന്നൈയിലെത്തും. 

കോഴിക്കോട്, വടകര, തലശ്ശേരി തുടങ്ങി പ്രധാന സ്‌റ്റേഷനുകളിലെല്ലാം സ്‌റ്റോപ്പുണ്ട്. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്എക്‌സ്പ്രസിലും ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിലും 14നും 17നും ഓരോ ജനറൽ കോച്ച് വീതം വർധിപ്പിച്ചു.എറണാകുളം ജംക്‌ഷൻ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്ര സിൽ ഇന്നുമുതൽ 16വരെയും കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ 15 മുതൽ 18വരെയും ഓരോ ജനറൽ കോ ച്ച് അധികമായുണ്ടാകും.

Previous Post Next Post