മൗലിദ് മീറ്റും സ്മൃതി സംഗമവും നാളെ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൗലിദ് മീറ്റും സ്മൃതി സംഗമവും നാളെ സെപ്തംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക്  ഹസനാത്ത് ക്യാമ്പസിൽ വെച്ച് നടക്കും. 

ദാറുൽ ഹസനാത്തിനു വേണ്ടി പ്രവർത്തിച്ച വിടപറഞ്ഞു പോയവരെ അനുസ്മരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യും. സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ബാഅലവി തങ്ങൾ, സയ്യിദ് അബ്ദുൽ ഖാദിർ ഫൈസി പട്ടാമ്പി, അബ്ദുറഹ്മാൻ കല്ലായി, അബ്ദുള്ള സലീം വാഫി അഞ്ചരക്കണ്ടി തുടങ്ങിയവർ  പങ്കെടുക്കും.

Previous Post Next Post