മയ്യിൽ:- സ്വച്ചതാ ഹി സേവാ ക്യാമ്പയിന്റേയും മാലിന്യമുക്ത നവകേരളം പരിപാടിയുടെയും ഭാഗമായി കണ്ണൂർ നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ശുചീകരണദൗത്യം സംഘടിപ്പിച്ചു.മയ്യിൽ - കാഞ്ഞിരോട് റോഡ്, തായംപൊയിൽ എഎൽപി സ്‌കൂൾ, തായംപൊയിൽ അങ്കണവാടി, സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം പരിസരം ശുചീകരിച്ചു. സംഭരിച്ച പ്ലാസ്‌റ്റിക് മാലിന്യം ഹരിതകർമസേനയ്‌ക്ക് കൈമാറും.
മയ്യിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ഭരതൻ ഉദ്‌ഘാടനം ചെയ്‌തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ അഞ്ചിന് ഹരിത കർമസേനാംഗങ്ങളുമായി യുവജനസംവാദം സംഘടിപ്പിക്കും. ‘യൂത്ത് മീറ്റ്‌സ് ഹരിതകർമസേന’ പരിപാടിയിൽ ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ കെ സോമശേഖരൻ മോഡറേറ്ററാവും. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വാതിൽപ്പടി മാലിന്യശേഖരണം നൂറ് ശതമാനമാക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.