കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ പി.കെ ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നാളെ



മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളും മാനേജ്മെന്റും ചേർന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് നൽകുന്ന പി.കെ ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നാളെ സെപ്റ്റംബർ 12 വ്യാഴാഴ്ച നടക്കും. മുൻ എം.പി പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷത വഹിക്കും. എൽ എസ് എസ് വിജയി തൃഷ്ണ സനോജ്, സബ്ജില്ലയിലെ വിവിധ ക്വിസ് മത്സങ്ങളിലെ വിജയി കൃഷ്ണദേവ് എസ് പ്രശാന്ത് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ.പി സുചിത്ര, റിട്ട. അധ്യാപകൻ പി.കെ വേലായുധൻ മാസ്റ്റർ, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ, മാനേജ്മെന്റ് പ്രതിനിധി പി.കെ. ദിനേശ്, എം.പി.ടി.എ പ്രസിഡന്റ് നിഷ്കൃത, എ.ഒ ജീജ ടീച്ചർ, വി.സി മുജീബ് മാസ്റ്റർ എന്നിവർ പങ്കെടുക്കും. ക്ലാസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിക്ക് 2500 രൂപയാണ് ക്യാഷ് അവാർഡ്.

Previous Post Next Post